തിരുവമ്പാടി:
ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയും സെൽഫ് ഹെല്പ് ഗ്രൂപ്പും സംയുക്തമായി വാർഷികാഘോഷം. 
'സഫലം 2023 ' വിവിധ പരിപാടികളോടെ സമുചിതമായി നടത്തി

ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട്   ലിബി ചാക്കോ മടുക്കക്കാട്ട് അധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടി 
 ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ അപ്പു കോട്ടയിൽ,ലിസ പെയിൻ & പാലിയേറ്റീവ് സെക്രട്ടറി  കെ സി ജോസഫ്
എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
 സൊസൈറ്റി സെക്രട്ടറി  റംഷാദ് ചെറുകാട്ടിൽ പ്രവർത്തന വിശദീകരണം നൽകി സംസാരിച്ചു.

പ്രോഗ്രാം ഡയറക്ടർ  ജിനു കൂരാപ്പിള്ളിൽ സ്വാഗതം ആശംസിക്കുകയും,
സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പ്രസിഡണ്ട്  മനീഷ് മലമേൽ തടത്തിൽ നന്ദിയും അറിയിച്ച് സംസാരിച്ചു.

Post a Comment

أحدث أقدم