ഓമശ്ശേരി: ഡോ:എം.കെ.മുനീർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ച്‌ അമ്പലക്കണ്ടിയിൽ സ്ഥാപിച്ച മിനി മാസ്റ്റ്‌ ലൈറ്റ്‌ സ്വിച്ച്‌ ഓൺ കർമ്മം നിർവ്വഹിച്ച്‌ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.

മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,മുൻ മെമ്പർ കെ.ടി.മുഹമ്മദ്‌,വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി,കെ.പി.ഹംസ,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.ഇബ്രാഹീം ജാറംകണ്ടി,കേളൻ കുളങ്ങര മൊയ്തീൻ,അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,നെച്ചൂളി അബൂബക്കർ കുട്ടി,പി.പി.നൗഫൽ,കെ.ടി.ആലി ബാഖവി,കെ.ടി.കബീർ,മുഹമ്മദ്‌ തോട്ടുങ്ങര,സി.വി.ഹുസൈൻ,കെ.ഹുസൈൻ ഹാജി,കെ.ഇബ്രാഹീം ഹാജി,സി.വി.ബഷീർ,വി.പി.മുഹമ്മദ്‌,പി.ടി.ഹുസൈൻ,വി.എ.ഖാദർ,ഇ.കെ.മുഹമ്മദലി,കെ.എം.മുഹമ്മദ്‌,കെ.സി.മൂസ,സി.വി.അസ്‌ലം,കെ.സി.അഷ്‌റഫ്‌,പി.ശബീർ എന്നിവർ സംസാരിച്ചു.

ഫോട്ടോ:അമ്പലക്കണ്ടിയിൽ സ്ഥാപിച്ച മിനി മാസ്റ്റ്‌ ലൈറ്റ്‌ സ്വിച്ച്‌ ഓൺ കർമ്മം നിർവ്വഹിച്ച്‌ ഓമശ്ശേരി പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم