വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ കൃഷി വകുപ്പിന്റെ സ്ഥാപന പച്ചക്കറി വികസന പദ്ധതി പ്രകാരമുള്ള പച്ചക്കറികളുടെ വിളവെടുപ്പ് നടത്തിയപ്പോൾ


ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ കൃഷി വകുപ്പിന്റെ സ്ഥാപന പച്ചക്കറി വികസന പദ്ധതി പ്രകാരം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിളയിച്ചെടുത്ത പച്ചക്കറികളുടെ വിളവെടുപ്പുത്സവം നടത്തി.

വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതി പ്രകാരം കൃഷിഭവന്റെ സഹകരണത്തോടെ വളരെ വിപുലമായ കാർഷിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.


സ്ഥാപന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പയർ പാവൽ കോവൽ പടവലം കാരറ്റ് തക്കാളി കാബേജ് കോളിഫ്ലവർ കക്കിരി, വെണ്ട, മത്തൻ പച്ചമുളക് എന്നിവയോടൊപ്പം കരനെല്ലും ചോളവും എള്ളുമൊക്കെ വിളയിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
പച്ചക്കറി വിളവെടുപ്പുത്സവം ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ കെ രത്നാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി കൃഷി ഓഫീസർ ടിൻസി ടോം കൃഷി അസിസ്റ്റന്റ് അബ്ദുൽ കരീം അധ്യാപകരായ ബിജു മാത്യൂ ,ജിജോ തോമസ് വി എം ഫൈസൽ എബി തോമസ് മിനി മാനുവൽ എം എ ഷബ്ന ,ക്രിസ്റ്റി ചാക്കോ വിദ്യാർഥികളായ പി നഷ, പി കെ ആദർശ് എന്നിവർ പ്രസംഗിച്ചു.
വിളവെടുത്ത പച്ചക്കറികൾ ഉച്ചഭക്ഷണ പാചകത്തിനായി ഉപയോഗപ്പെടുത്തി വരുന്നു.

Post a Comment

أحدث أقدم