തിരുവമ്പാടി:
"രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്.. പ്രതിരോധമുയർത്തുക " എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിമാവിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈ. പ്രസിഡന്റ് സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ബി പി ബബിഷ്, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ് എ. പി,ട്രഷറർ ആദർശ് ജോസഫ്,അഖില, എ കെ രനിൽ രാജ്, വിപിൻ ബാബു തുടങ്ങിയവർ സംസാരിച്ചു.
Post a Comment