തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ നിർവഹിച്ചു.

ക്ഷേമകാര്യ സ്ഥാരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്തിലെ 25 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്കുകൾ നൽകുന്നത്.

 പരിപാടിയിൽ റംല ചോലക്കൽ, ലിസി സണ്ണി, അപ്പു കോട്ടയിൽ, അസി.സെക്രട്ടറി രഞ്ജിനി ടി , ജെഎസ് റീന തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post