കോടഞ്ചേരി:
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ എൽപി യുപി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പുകൾ സമാപിച്ചു. എൽ പി വിഭാഗത്തിന്റെ ക്യാമ്പ് പതാക ഉയർത്തികൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കു മാനസികവും ശാരീരിക വികാസത്തിനും ഉല്ലാസത്തിനും പ്രാധാന്യം നൽകിയാണ് ക്യാമ്പ് ഒരുക്കിയത്.
രണ്ടു ദിവസമായി നടന്ന ഋഷര ക്യാമ്പിൽ വിൻസെന്റ് മണ്ണിത്തോട്ടം,ഡോ ആശ ജോസഫ്,സിസ്റ്റർ ഉത്തമ,സന്ദീപ് സത്യൻ,ഋനീഷ് കാക്കൂർ എന്നിവർ വിവിധ ശില്പശാലകൾക്ക് നേതൃത്വം നൽകി.
യുപി വിഭാഗത്തിനായി സംഘടിപ്പിച്ച റാന്തൽ ക്യാമ്പ് വിളംബര റാലിയോടെ ആരംഭിച്ചു. വിവിധ ശില്പശാലകൾക്ക് റോഷൻചാക്കോ,സുനിഷ് ടി ആർ,നിഷ തോമസ്,സി പി അബ്ദുൽ നാസർ, ഗോവിന്ദൻകുട്ടി മാഷ്,ആർ ജെ ജിത്തു എന്നിവർ നേതൃത്വം നൽകി.
പൊതു സമ്മേളനത്തിനു സിസ്റ്റർ മെൽവിൻ സ്വാഗതം ചെയ്തു.പി ടി എ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷം വഹിച്ചു.കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ,സി സുധർമ,ബീന ജേക്കബ്,സാബിൻസ് പി മാനുവൽ എന്നിവർ ആശംസകൾ നേർന്നു.
അധ്യാപകരായ സി മരിയ തെരേസ്, സലീല ജോൺ,സോളി ജോസഫ്,സി ഹൃദ്യ,സി വിദ്യ,സി കരുണ,സി മുക്തിദ,ബിനിത ജെയിംസ്, മഞ്ജു മാത്യു,സി അഞ്ജന, സി അർച്ചന,ഷിബിത ഇ ഡി,സി നിസ്തുല,ആശ വർഗീസ്,ഉഷ പി എം, ഗിൽഡ എബ്രഹാം,രാധേഷ് ബാബു,അജയ് വിൽസൺ,ഷെറിമോൾ ടി എം, നമിത മോഹൻ ടിനു വി മാത്യു എന്നിവരും, രക്ഷകർത്തൃ പ്രതിനിധികളായി മഞ്ജു ജോൺ,സുജേഷ് ടി ആർ,ബിനീഷ് മണ്ണകത്തു, ഷൈൻ ഗോപി, സുജേഷ് വെട്ടിച്ചോട്ടിൽ,പ്രജീഷ് ദിവാകരൻ, ഡോണ ലിജോ,ജിൽസൺ, സജീഷ് കുമാർ എന്നിവരും കുട്ടികൾക്കൊപ്പം വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
إرسال تعليق