പുന്നക്കൽ : പുഴുക്കലരി നിർത്തലാക്കി കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുന്നക്കൽ റേഷൻ കടയുടെ മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞി വെപ്പ് സമരം നടത്തി.

 റേഷൻ കടകളിൽ പുഴുക്കൽ അരി എത്രയും വേഗം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും, റേഷൻ കടകളുടെ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം അടിയന്തരമായി അവസാനിപ്പിക്കണമെന്നും, റേഷൻ സംവിധാനം താറുമാറാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്ന നയം അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ആവശ്യപ്പെട്ടു.

ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ്  അദ്ധ്യക്ഷത വഹിച്ചു. റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, ജോർജ് ആലപ്പാട്ട്, ലിസി സണ്ണി, ലിബിൻ അമ്പാട്ട് പ്രസംഗിച്ചു. 

ഷൈനി ബെന്നി, ലിബിൻ ബെൻ തുറുവേലിൽ, ബേബി വാഴാങ്കൽ, ഇസ്മൈൽ, ബെന്നി കരിംപ്ലാക്കൽ, സണ്ണി ടി.സി, മാത്യു അമ്പാട്ട്, ഷെമീർ , ബൈജു വലിയമയിലാടിയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

أحدث أقدم