പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി 50ഓളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും സ്‌കൂളുകള്‍ക്ക് മാര്‍ക്ക് നല്‍കുക.

 അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നിലവില്‍വരും. ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സ്‌കൂളുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

സ്‌കൂളുകളുടെ അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് വിദ്യാഭ്യസ വിദഗ്ധര്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

Post a Comment

أحدث أقدم