തിരുവമ്പാടി: ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതിനെ തുടർന്ന് അസഹനീയമായ ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി തിരുവമ്പാടി ചർച്ച് റോഡിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും.

പരിസരത്തുള്ള ഹോട്ടലിൽ നിന്നുള്ള മലിനജലമാണ് തോട്ടിലേക്കും ഓടയിലേക്കും ഒഴുക്കുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുകളും മറ്റും പെരുകുന്നത് മൂലം മറ്റു രോഗങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്.

തിരുവമ്പാടി ബസ്റ്റാൻഡ് കവാടത്തിലെ ഡ്രൈനേജിലും,ബസ്റ്റാൻഡിൽ പുറകുവശത്തുള്ള ഓട്ടോ സ്റ്റാൻഡിന് സമീപവും ദുർഗന്ധം വമിക്കുന്നുണ്ട്.
പഞ്ചായത്ത് വർഷംതോറും    മാലിന്യ സംസ്കരണം നടത്തുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ടെങ്കിലും എല്ലാം പാഴായിപ്പോകുന്ന അവസ്ഥയാണ്.

ഓടയിലേക്കും തോട്ടിലേക്കും ഒഴുക്കുന്ന മലിനജലം പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും തടയണമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post