തിരുവമ്പാടി:
തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ ആറാട്ട് ദിവസമായ ഇന്ന് രാവിലെ മുതൽ വിശേഷാൽ മഹോത്സവ പൂജകൾ, വൈകുന്നേരം തിരുവമ്പാടി ശ്രീകൃഷ്ണ മഹാദേവക്ഷേത്രത്തിൽ നിന്നും, വിശറിത്താലം, മുളത്താലം, മുത്തുക്കുട താലപ്പൊലി, വാദ്യമേളങ്ങൾ, ഫ്ലോട്ടുകൾ, പൂക്കാവടി, എന്നിവയുടെ അകമ്പടിയോടുകൂടി ദേവരഥത്തിൽ എഴുന്നള്ളി.
ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ആറാട്ടിനു പുറപ്പെട്ടു, ആറാട്ട് വരവേൽപ്പ് മംഗളപൂജ എന്നീ ചടങ്ങുകളോട് കൂടി ഈ വർഷത്തെ കുംഭഭരണി മഹോത്സവം കൊടിയിറങ്ങി.
ശേഷം വലിയ ഗുരുതി ഉണ്ടായിരുന്നു.
إرسال تعليق