മുക്കം: അഗസ്ത്യൻമുഴി പാലത്തിൽ അഞ്ചു വർഷങ്ങൾക്ക് മുൻപ് കെ വി വി ഇ എസ് അഗസ്ത്യാൻമുഴി യൂണിറ്റ് സ്ഥാപിച്ച സോളാർ വഴി വിളക്കുകൾ നവീകരിച്ച് ടി നസീറുദ്ദീന്റെ ഫോട്ടോകൾ ആലേഖനം ചെയ്ത് നാടിനു സമർപ്പിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് കെ വി വി ഇ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ, മണ്ഡലം ട്രഷറർ എം ടി അസ്ലം, യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, സെക്രട്ടറി പ്രമോദ് സി, മോഹൻദാസ് എം സി, ഷിബു എസ്, പുഷ്പാ സുബ്രഹ്മണ്യൻ, റീന രാജേഷ് എന്നിവർ സംസാരിച്ചു.
إرسال تعليق