കോടഞ്ചേരി : കോഴിക്കോട് ജില്ല ഹാൻഡ് ബോൾ അസോസിയേഷൻ നടത്തിയ 40മത് ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ വേളംകോട് സെന്റ് ജോർജസ് എച്ച് എസ് എസ് ഒന്നാം സ്ഥാനം നേടി.
ഫൈനലിൽ നാലിനെതിരെ എട്ട് ഗോളുകൾക്കാണ് വിജയിച്ചത്.
ഇതേ വിദ്യാലയത്തിലെ മെൽവിൻ മാത്യു മികച്ച പ്രകടനം കാഴ്ച്ച വെച്ചു. അൻസിൽ എഫ് എ ടീമിനും കൂടുതൽ പോയിന്റ് നേടികൊടുത്തു.
കായികധ്യാപകനെയും വിദ്യാർത്ഥികളെയും ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിനും, അധ്യാപകരും പി. ടി. എ യും അഭിനന്ദിച്ചു.
إرسال تعليق