മുക്കം : രാഹുൽ ഗാന്ധി എംപിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 6 ഭവനങ്ങളുടെ താക്കോൽ ദാനം ഇന്ന് വൈകിട്ട് 4.30 ന് മുക്കത്ത് രാഹുൽ ഗാന്ധി എംപി നിർവഹിക്കും.
15 വീടുകളുടെ നിർമാണം പുരോഗതിയിലാണെന്ന് എംപിയുടെ ഓഫിസ് അറിയിച്ചു.

200  വീടുകൾ പൂർത്തീകരിച്ച് കൈമാറാനാണ് പദ്ധതി.

മലപ്പുറം, വയനാട് ജില്ലകളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നിർമാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോ‍ൽദാനമാണ് ഇന്ന് മുക്കത്ത് നടത്തുന്നത്.

താക്കോൽദാന ചടങ്ങിനൊപ്പം യുഡിഎഫിന്റെ ബഹുജന കൺവൻഷനിലും രാഹുൽ ഗാന്ധി എംപി പങ്കെടുക്കും.  

മുക്കം – അരീക്കോട് റോഡിൽ പിസി ജംക്‌ഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി.
 

Post a Comment

Previous Post Next Post