തിരുവമ്പാടി ∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരുവമ്പാടി ടൗൺ. അഗസ്ത്യൻമൂഴി –കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിലെ ഓവുചാൽ നിർമാണം നടക്കുന്നതും ചർച്ച് റോഡിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് നടത്തുന്നതുമാണ് ഗതാഗത കുരുക്കിനു കാരണം.
ചർച്ച് റോഡിലൂടെ എത്തുന്ന ബസുകൾ കുരിശുപള്ളി ജംക്‌ഷൻ വഴി കൂടരഞ്ഞി റോഡിലൂടെ ബസ് സ്റ്റാൻഡിലേക്ക് കയറുകയും ഇറങ്ങുകയും വേണം.
ഈ ഭാഗത്ത് റോഡിന്റെ ഒരുവശത്ത് വാഹന പാർക്കിങ് കൂടി ആകുമ്പോൾ വൻ ഗതാഗതക്കുരുക്കാണ്. ചർച്ച് റോഡിൽ ബസ് സ്റ്റാൻഡ് ജംക്‌ഷൻ മുതൽ കുരിശുപള്ളി ജംക്‌ഷൻ വരെയുള്ള ഭാഗത്തെ പാർക്കിങ് താൽക്കാലികമായി ഒഴിവാക്കിയാൽ ഗതാഗത കുരുക്കിനു പരിഹാരമാകും.
إرسال تعليق