പുതുപ്പാടി: പുതുപ്പാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ്ങ്ഔട്ട് പരേഡ് നടന്നു.
പരിശീലനം നേടിയ 43 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചത് താമരശ്ശേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഖിൽ വി പി യാണ്.
നയന മനോഹരമായ ചടങ്ങിന്റെ മുഖ്യ അഥിതി ജില്ലാ പഞ്ചായത്ത് അംഗം അംബികാ മംഗലത്തായിരുന്നു.
സ്കൂൾ ഹെഡ് മാസ്റ്റർ ശ്യാം കുമാർ ,സ്കൂൾ പി ടി എ പ്രസിഡന്റ് ഒതയോത്ത് അഷ്റഫ്, പി ടി എ അംഗം മമ്മി, എസ് പി സി പി ടി എ പ്രസിഡന്റ് ബിനോയ് സ്കൂളിലെ മറ്റ് അധ്യാപകരും പങ്കെടുത്തു.
രാവിലെ 9:30 ന് സ്കൂൾ ഗ്രൗണ്ടിലാണ് പരേഡ് നടന്നത്. സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷാജികുമാർ , അജില, എന്നിവരുടെ നേതൃത്വത്തിൽ ഡ്രിൽ ഇൻസ്ട്രക്ടർമാരായ സുരേഷ് ബാബു , ജിതേന്ദ്രകുമാർ.സുനിത എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. രക്ഷകർത്താക്കളുടെ സജീവ പങ്കാളിത്തവും ചടങ്ങിന് ചാരുതയേകി.
إرسال تعليق