തിരുവമ്പാടി:
തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് നേതൃസംഗമം ഇന്ന് തിരുവമ്പാടി വ്യാപാര ഭവനിൽ ചേർന്നു.
കാർഷിക മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണയിൽ യോഗം ശക്തമായ അമർഷം രേഖപ്പെടുത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാരുകൾ പ്രഹസനമാക്കിയതു പോലെ ഇനിയും നാളികേര സംഭരണം പ്രഹസനമാക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
ഒരു കി.ഗ്രാം നാളികേരത്തിന് ചുരുങ്ങിയത് 70 രൂപയെങ്കിലും താങ്ങുവില കണക്കാക്കി സംഭരിക്കണമെന്നും, സംഭരിക്കാൻ തയ്യാറാകുന്ന മുഴുവൻ സഹകരണ സംഘങ്ങളെയും അതിനനുവദിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സംഘങ്ങളെ നാളികേര സംഭരണത്തിൽ നിന്നും ഒഴിവാക്കുന്നത് പദ്ധതി പരാജയപ്പെടാൻ കാരണമാകും.
ഉല്‌പാദന ചിലവ് കണക്കാക്കുമ്പോൾ നിലവിലെ റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ട് സ്കീം തികഞ്ഞ പരാജയമാണ്.
കിലോ ഗ്രാമിന് 350 രൂപ പൊതുവിപണിയിൽ ലഭിക്കുന്നത് വരെ ഈ വില കണക്കാക്കി സർക്കാർ ഷീറ്റ് റബ്ബർ സംഭരിക്കണമെന്നും, ഇങ്ങനെ സംഭരിക്കുന്ന ഷീറ്റ് റബ്ബർ പൊതുവിപണിയിൽ 350 രൂപ ആകുന്നത് വരെ വെയർ ഹൗസുകളിൽ സൂക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യം മൂലമൊ, പ്രകൃതിക്ഷോഭം മൂലമൊ, കൃഷി നാശം സംഭവിച്ചാൽ നഷ്ടം കണക്കാക്കുന്നതിന് കർഷക പ്രതിനിധികൾ ഉൾപ്പെട്ട സ്ഥിരം സംവിധാനം രൂപീകരിക്കുകയും, ഈ സമിതി കണക്കാക്കുന്ന നഷ്ട പരിഹാരം കർഷകർക്ക് ഉടനടി ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തുകയും വേണം.
വൈക്കം സത്യാ ഗ്രഹത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് കെ.പി.സി.സി.യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ: ടി.സിദ്ധിഖ്, വൈക്കത്തെ ശതാബ്ദി ആഘോഷ നഗരിയിലേക്കുള്ള മലബാർ നവോത്ഥാന നായകഛായ ചിത്രം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നയിക്കുന്നു.
നവോത്ഥാന നായക ഛായ ചിത്ര ഘോഷയാത്ര 27.3.2023 ന് വൈകു: 4 മണിക്ക് കോഴിക്കോട്ട് തളി ക്ഷേത്ര പരിസരത്തു വെച്ച് ഉദ്ഘാടനം ചെയ്യും.
നേതൃസംഗമം ഡി. സി. സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. സി. മാത്യു അധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, പുതുപ്പാടി മണ്ഡലം പ്രസിഡന്റ് സന്തോഷ് മാളിയേക്കൽ, കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ആന്റണി നീർവേലിൽ, ജോബി ഇലന്തൂർ, ലീലാമ്മ മംഗലത്ത്, ബിന്ദു ജോൺസൻ, മനോജ് വാഴേപറമ്പിൽ, സേവിയർ കുന്നത്തേട്ട്, കുമാരൻ കരിമ്പിൽ, വിൻസെന്റ് വടക്കേമുറിയിൽ, ടോമി ഇല്ലിമൂട്ടിൽ, രാമചന്ദ്രൻ കരിമ്പിൽ, ഫ്രാൻസിസ് ചാലിൽ, ലൈജു അരീപറമ്പിൽ പ്രസംഗിച്ചു.
إرسال تعليق