സംസ്ഥാനത്ത്  ഇന്നും ചൂടുകൂടാന്‍ സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ 
കണ്ണൂരും കാസര്‍ക്കോടും പാലക്കാടും താപനില 40 ഡിഗ്രി കടന്നിരുന്നു. 
അന്തരീക്ഷത്തിലെ എതിര്‍ച്ചുഴിയാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്.

41 ഡിഗ്രി സെല്‍ഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസും കാസര്‍ക്കോട് പാണത്തൂരില്‍ 40.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. 

വരും ദിവസങ്ങളിലും പകല്‍ ചൂട് കൂടാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. 

Post a Comment

أحدث أقدم