തിരുവമ്പാടി:
താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി എൻ എസ് എസ് വിദ്യാർത്ഥിനികൾ. ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അബാസ് വിദ്യാർത്ഥികളിൽ നിന്നും വാക്കിംഗ് സ്റ്റിക്കുകൾ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പാൾ പ്രഫ. സെലീന വി , നഴ്സിംഗ് സൂപ്രണ്ട് വനജ കെ, പാലിയേറ്റീവ് കെയർ കമ്യൂണിറ്റി നഴ്സ് സതി ഇ.പി, അധ്യാപകരായ ലിജോ ജോസഫ് , ജംഷിദ മോൾ , സഹീദ , വിദ്യാർത്ഥികളായ റഹ്മത്ത് , പ്രിണ പ്രകാശ്, നിദ ഫാത്തിമ, അഷിന ,എന്നിവർ നേതൃത്വം നൽകി.
إرسال تعليق