തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെട്ടം പദ്ധതിയുടെ ഭാഗമായി 300 തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചതോടെ ഗ്രാമത്തിലെ എല്ലാ പ്രദേശങ്ങളിലും പ്രഭപരത്തുകയാണ്.
2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ഇപ്പോൾ 300 വിളക്കുകൾ കൂടി സ്ഥാപിച്ചത്.
7 ലക്ഷം രൂപയാണ് വെട്ടം പദ്ധതിക്കായി പദ്ധതിക്കായി ചിലവയിച്ചത്.
കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായി 311 വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇതോടെ ഗ്രാമത്തിലെ പ്രധാന തെരുവുകളെല്ലാം പ്രകാശം പൂരിതമായിരിക്കുകയാണ്.
2022-23 പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പ്രധാന കോളനികൾ, പ്രധാന ജംഗ്ഷനുകൾ , അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 സോളാർ വിളക്കുകളും സ്ഥാപിക്കാനിരിക്കുകയാണ്. 10 ലക്ഷം രൂപയാണ് ഇതിനായി വായിരുത്തിയത്.ജനങ്ങൾ ആവശ്യമറിഞ്ഞ് എല്ലാ സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനായതിൽ വലിയ ചാരുതാർത്യ മുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും പറഞ്ഞു.
إرسال تعليق