തിരുവമ്പാടി : കൂടരഞ്ഞി റോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിട്ട് 4 വർഷമായി.
കലുങ്കിനോടു ചേർന്ന ഭാഗമാണ് ഇടിഞ്ഞത്. കലുങ്കിന്റെ അടിഭാഗവും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്.
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ. കക്കുണ്ടിൽ ഇന്നലെ ഉണ്ടായകാർ അപകടം
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ കക്കുണ്ടിൽ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു.
കുടുംബം സഞ്ചരിച്ചകാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിസ്സാരപരിക്കു കളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ തിരുവമ്പാടി ഭാഗത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്കു പോകുക യായിരുന്ന കാറാണ് മറിഞ്ഞത്. സ്ഥിരം അപകടമേഖലയാണിത്.
കഴിഞ്ഞ വർഷം ബസും കാറും ഉൾപ്പെടെ അടുത്തിടെയായി ഒട്ടേറെ വാഹന അപകടങ്ങളാ ണുണ്ടായത്.
റോഡ് അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുണ്ട്.
അടിയന്തരമായി സുരക്ഷാഭിത്തി കെട്ടി റോഡ് അപകട രഹിതമായ ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



إرسال تعليق