നവീകരണപദ്ധതി ഇന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്പ്രഖ്യാപിക്കും


കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ സ്റ്റേഷൻ നവീകരണപദ്ധതി ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. 

ആ സമയത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, മേയർ ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി. തുടങ്ങിയവർ പങ്കെടുക്കും.

 പദ്ധതി മൂന്നുവർഷംകൊണ്ട് യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിദിനം 19.22 ലക്ഷംരൂപ വരുമാനമുള്ള സ്റ്റേഷനാണ് 71,000 യാത്രക്കാർ ആശ്രയിക്കുന്ന കോഴിക്കോട്. 
നവീകരണപദ്ധതി പൂർത്തിയാവുന്നതോടെ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായതന്നെ മാറുമെന്ന് എം.കെ. രാഘവൻ എം.പി. പത്രസമ്മേളനത്തിൽ പറഞ്ഞു.


2009-ൽ യു.പി.എ. സർക്കാർ തുടക്കമിട്ട പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
യു.പി.എ. സർക്കാരിന്റെ കാലത്ത് വലിയ നഗരങ്ങളെപ്പോലും പിന്തള്ളിയാണ് പദ്ധതി കോഴിക്കോടിന് ലഭിച്ചത്. സ്റ്റേഷന്റെ അന്താരാഷ്ട്രപദവിയും വികസനപ്രവർത്തനവും തടസ്സപ്പെടുത്താൻ വിവിധ കാലങ്ങളിൽ സംഘടിതശ്രമം ഉണ്ടായെന്ന് എം.കെ. രാഘവൻ പറഞ്ഞു.
.

Post a Comment

Previous Post Next Post