മലപ്പുറം:  റമദാന്‍ 27 ാം രാവില്‍ മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ നൂറ് കണക്കിന് വിശ്വസികളുടെ സാന്നിധ്യത്തില്‍ സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

 മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എസ്.ജെ.എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, അബ്ദുള്ള അഹ്സനി ചെങ്ങാനി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ മജീദ് അഹ്സനി, ജില്ലാ സെക്രട്ടറി ദുല്‍ഫുഖാര്‍ അലി സഖാഫി, മഅദിന്‍ സെക്രട്ടറി പരി മാനുപ്പ ഹാജി എന്നിവര്‍ സംബന്ധിച്ചു.  

പ്രാര്‍ത്ഥനാ സമ്മേളന ദിവസമായ തിങ്കളാഴ്ച സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസി സാഗരം സ്വലാത്ത് നഗറിലേക്ക് ഒഴുകിയെത്തും. ജനബാഹുല്യം പ്രതീക്ഷിച്ച് ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. യാത്രക്കാരുടെയും വിശ്വാസികളുടെയും സൗകര്യത്തിനായി ദേശീയപാതയോരങ്ങളില്‍ ഇഫ്ത്വാര്‍ ടെന്റുകള്‍ ഒരുക്കും. മഅദിന്‍ മെഗാ ഇഫ്ത്വാറിലേക്ക് പത്തിരി, മറ്റു വിഭവങ്ങള്‍,

 പലഹാരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകളുണ്ടാകും.
ഞായറാഴ്ച വൈകുന്നേരം നാലിന് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഉദ്ഘാടന സംഗമം നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. സ്വലാത്ത് നഗര്‍ മഹല്ല് ഖാസിയായിരുന്ന സി.കെ മുഹമ്മദ് ബാഖവിയുടെ അനുസ്മരണവും പ്രാര്‍ത്ഥനയും ചടങ്ങില്‍ നടക്കും.  

തിങ്കളാഴ്ച പുലര്‍ച്ചെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ഇഅ്തികാഫ് ജല്‍സയോടെ പരിപാടികള്‍ ആരംഭിക്കും. 

രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് 1 ന് അസ്മാഉല്‍ ബദര്‍ മജ്ലിസ്, വൈകുന്നേരം 4 ന് അസ്മാഉല്‍ ഹുസ്നാ റാതീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവും നടക്കും.

 പ്രാര്‍ഥനക്ക് സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്‍കും.
തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ പ്രധാന വേദി, മഅദിന്‍ ഗ്രാന്റ് മസ്ജിദ്, മഅദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്ര് നിസ്‌കാരങ്ങളും നടക്കും. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും.
തിങ്കളാഴ്ച രാത്രി ഒമ്പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും.

 മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിക്കും. സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, വയനാട് ഹസന്‍ മുസ്ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, മാരാമംഗലം അബ്ദുറഹ്മാന്‍ ഫൈസി, താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

Post a Comment

Previous Post Next Post