താമരശ്ശേരി : ജൂനിയർ ചേംബർ ഇന്റർനാഷണൽ(ജെ.സി.ഐ) താമരശ്ശേരി ടൗണിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങളെ ആദരിച്ചു. സമൂഹത്തിൽ നിസ്തുലസേവനം ചെയ്യുന്നവർക്ക് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ നൽകുന്ന സല്യൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് ആണ് ഹരിതകർമ്മസേന അംഗങ്ങൾക്ക് നൽകിയത്. ചടങ്ങിൽ ജെ.സി.ഐ താമരശ്ശേരി ടൌൺ പ്രസിഡന്റ് ആൽവിൻ ആന്റണി ആദ്യക്ഷനായി. മേഖല ഓഫീസർമാരായ ജോബിൻ ജോൺ, ഡോ.വിപിൻദാസ്, സെക്രട്ടറി ഡോ.അഞ്ജന ശാന്തി, ഹരിതകർമ്മസേന കോർഡിനേറ്റർ അബ്ദുൾ സത്താർ, ജെ.സി.ഐ ഭാരവാഹികളായ മനോജ് ജേക്കബ് , ഖദീജ സത്താർ, അഡ്വക്കേറ്റ് രതീഷ്, നൗഫൽ വി പി എന്നിവർ സംസാരിച്ചു.
Post a Comment