മലപ്പുറം :
വന്ദേഭാരത് ട്രെയിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഐഎം നേതൃത്വത്തില്‍ ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. 
തിരൂര്‍ റെയില്‍ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

മലപ്പുറം ജില്ലയോട് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന അവഗണനക്കെതിരെയാണ് പ്രതിഷേധം. 
റെയില്‍വേയുടെ തീരുമാനം മലപ്പുറത്തോടുള്ള അനീതിയാണെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ വിലയിരുത്തപ്പെടുന്നു വന്ദേഭാരതിന് കരട് പട്ടികയില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. നിരവധി യാത്രക്കാരും മികച്ച വരുമാനവുമുള്ള സ്റ്റോപ്പാണ് തിരൂര്‍. 

കേന്ദ്ര അവഗണനക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു തിരൂര്‍ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറത്ത് വി പി സക്കറിയ താനൂരില്‍ എ ശിവദാസന്‍ പരപ്പനങ്ങാടി സ്റ്റേഷനുമുന്നില്‍ നടത്തിയ ധര്‍ണ വി പി അനില്‍, അങ്ങാടിപ്പുറത്ത് വി ശശികുമാര്‍ നിലമ്പൂരില്‍ ജോര്‍ജ് കെ ആന്റണി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ ജില്ലയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. വന്ദേഭാരത് ട്രയല്‍ റണ്‍, തിരൂരില്‍ എത്തിയപ്പോള്‍ പുഷ്പവൃഷ്ടി നടത്തി മധുരപലഹാരം വിതരണംചെയ്ത ബിജെപി നേതൃത്വം ഇപ്പോള്‍ മിണ്ടുന്നില്ല.

Post a Comment

Previous Post Next Post