ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ്‌ വനിതാ ലീഗ്‌ കമ്മിറ്റി 'പറവകൾക്കൊരു തണ്ണീർക്കുടം'കാമ്പയിൻ സംഘടിപ്പിച്ചു.കടുത്ത വേനലിൽ പക്ഷികൾക്ക്‌ ദാഹജലം നൽകുകയാണ്‌ കാമ്പയിൻ ലക്ഷ്യമാക്കുന്നത്‌.

അമ്പലക്കണ്ടി പാറമ്മൽ ഇ.കെ.മുഹമ്മദിന്റെ വീട്ടങ്കണത്തിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം നിർവ്വഹിച്ചു.വാർഡ്‌ വനിതാ ലീഗ്‌ ജന:സെക്രട്ടറി ഹസീന ബഷീർ പാറമ്മൽ അദ്ധ്യക്ഷത വഹിച്ചു.ഇ.കെ.മുഹമ്മദ്‌,വാർഡ്‌ വനിതാ ലീഗ്‌ ട്രഷറർ ഹാജറ മാളികക്കണ്ടി,വൈസ്‌ പ്രസിഡണ്ടുമാരായ ഇ.കെ.സാബിറ മുഹമ്മദ്‌ പാറമ്മൽ,ജംഷീറ റഫീഖ്‌ നെച്ചൂളി,ജോ:സെക്രട്ടറിമാരായ ഫാത്വിമ സുഹറ ശമീർ ചേറ്റൂർ,സുബീന നെച്ചൂളി,അംഗങ്ങളായ ജംഷീന ഹക്കീം കൂർക്കൻ ചാലിൽ,ഖദീജ കുറ്റിക്കര,സൈനബ പാറമ്മൽ,മറിയം നാഗാളികാവ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ്‌ വനിതാ ലീഗ്‌ കമ്മിറ്റിയുടെ 'പറവകൾക്കൊരു തണ്ണീർക്കുടം' കാമ്പയിൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم