തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി
ഗ്രാമ പഞ്ചായത്തിലെ സംരംഭകർക്ക് കൈതാങ്ങായി ഫുഡ് പ്രോസസിംഗ് യൂണിറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നാടിന് സമർപ്പിച്ചു.
ഗ്രാമത്തിലെ വനിതാ ഗ്രൂപ്പ് സംരംഭകരെ പ്രോത്സാഹിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കിയത്. തമ്പലമണ്ണ വാർഡിലാണ് ആദ്യ യൂണിറ്റ് തുറന്നത്.
ഘട്ടം ഘട്ടമായി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരം യൂണിറ്റുകൾ തുറന്ന് ഗ്രാമത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗ്ഗങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , അപ്പു കോട്ടയിൽ, സെക്രട്ടറി ബിബിൻ ജോസഫ് , വി. ഇ.ഒ സഹീർ , ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment