ഓമശ്ശേരി: അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സംഗമം താജുദ്ദീൻ മദ്‌റസ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ യു.സി.രാമൻ ഉൽഘാടനം ചെയ്തു.ടൗൺ മുസ്‌ലിം ലീഗ് പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.മലയമ്മ അബൂബക്കർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യു.സി.രാമന് ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ് അമ്പലക്കണ്ടി കൈമാറി.അമ്പലക്കണ്ടി എട്ടാം വാർഡിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് സി.എച്ച്.സെന്ററിന് വേണ്ടി സ്വരൂപിച്ച അമ്പതിനായിരം രൂപ വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.വി.സ്വാദിഖിന് കൈമാറി.
പി.വി.മൂസ മുസ്‌ലിയാർ പ്രാർത്ഥന നടത്തി.ഹാഫിള് കെ.ടി.മുഹമ്മദ് റാഷിദ് യമാനി ഖിറാഅത്ത് നടത്തി.ഖത്തർ കെ.എം.സി.സി.തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ.നാസർ മുഖ്യാതിഥിയായിരുന്നു.മുസ്‌ലിം ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,മുക്കം മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് വെണ്ണക്കോട്,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,പുതിയോത്ത് മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി,ജന:സെക്രട്ടറി കെ.മുഹമ്മദ് ബാഖവി,വാർഡ് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർ,അമ്പലക്കണ്ടി പള്ളി-മദ്‌റസ ജന:സെക്രട്ടറി വി.സി.അബൂബക്കർ,എ.കെ.അബൂബക്കർ ഹാജി,കെ.കെ.എം.സുഹൈൽ(സഊദി),നെച്ചൂളി സക്കരിയ്യ(ഖത്തർ),അമ്പലക്കണ്ടി മദ്‌റസ സ്വദർ മുഅല്ലിം അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,സ്വാഗത സംഘം ചെയർമാൻ കെ.ടി.സലാം,ജന:കൺവീനർ കെ.ടി.ഹാരിസ്,ട്രഷറർ എ.ടി.സി.മുഹമ്മദ്,പി.സുൽഫീക്കർ മാസ്റ്റർ,ടി.അലി ഹസ്സൻ ഹുദവി,പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,ടൗൺ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് നജീൽ നെരോത്ത് എന്നിവർ സംസാരിച്ചു.ടൗൺ മുസ്‌ലിം ലീഗ് ജന:സെക്രട്ടറി കെ.ടി.മുഹമ്മദ് സ്വാഗതവും ടൗൺ മുസ്‌ലിം യൂത്ത് ലീഗ് ജന:സെക്രട്ടറി യു.കെ.ശാഹിദ് നന്ദിയും പറഞ്ഞു.
കക്ഷി-രാഷ്ട്രീയ-ജാതി-മത ഭേദമന്യേ പ്രദേശത്തെ എഴുന്നൂറോളം കുടുംബങ്ങൾക്ക് നെയ്ച്ചോർ അരി,നെയ്യ്,വലിയുള്ളി,സേമ്യം ഉൾപ്പടെയുള്ളവ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ റമദാൻ സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.
ഫോട്ടോ:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമദാൻ സംഗമം സംസ്ഥാന സെക്രട്ടറി യു.സി.രാമൻ ഉൽഘാടനം ചെയ്യുന്നു.

إرسال تعليق