തിരുവമ്പാടി : തിരുവമ്പാടിയിൽ 25 വർഷത്തോളമായി സാമൂഹിക സാംസ്കാരിക കാരുണ്യ മേഖലയിൽ  പ്രവർത്തിച്ചുവരുന്ന സി.എച്ച് കൾച്ചറൽ സെന്റർ സിൽവർ ജൂബിലിയോടനുബന്ധിച്ച് ചെപ്പിലങ്കോട് നാല് സെന്റ് കോളനിയിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ നൽകി.

 പരിപാടി സി എച്ച് സെന്റർ ജനറൽ സെക്രട്ടറി മോയിൻ കാവുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. 
നിഷാദ് ഭാസ്കരൻ, ലത്തീഫ് പേക്കാടൻ, കുഞ്ഞുമോയിൻ ഹാജി, മജീദ് തവരയിൽ, കുമാരൻ, സുധീഷ്, ജംഷീദ് കാളിയേടത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم