തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.
ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു.
പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന ചടങ്ങ് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഫ സിന ഹസൻ റിപ്പോർട്ട് അവതരിപ്പിച്ചു,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മുഹമ്മദലി കെഎം (വാർഡ് മെമ്പർ) രാധാമണി ദാസൻ (വാർഡ് മെമ്പർ ) പിടി അഗസ്റ്റിൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് , കെ കെ ദിവാകരൻ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ' സി എസ് ഗോപാലൻ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് ആനക്കാംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ആനക്കാംപൊയിൽ സൗഹൃദ കൂട്ടായ്മ സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്തിന്റെ ആധാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുലിക്കാട്ട് ഏറ്റുവാങ്ങി.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജീവതാളം, വിവ,സ്ക്രീനിംഗ് ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസും എലിപ്പനി പ്രതിരോധ ഗുളിക വിതരണവും നടത്തി.
വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ സമ്മാന പദ്ധതിയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആശ ,RRT മറ്റു പ്രതിഭകൾ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

Post a Comment