കോടഞ്ചേരി : വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിയായ വിദ്യാർത്ഥിനിയ്ക്ക് പഠനോപകരണങ്ങൾ എത്തിച്ചു നല്കി.

പിതാവിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ പ്രയാസപ്പെടുന്ന വിദ്യാർത്ഥിനിയ്ക്കും കുടുംബത്തിനുമാണ് വോളന്റീയേർസും അധ്യാപകരും ചേർന്ന്  തങ്ങളാൽ കഴിയുന്ന കൈത്താങ്ങ് നല്കിയത്.


സഹപാഠിയുടെയും കുടുംബത്തിന്റെയും നൊമ്പരത്തിൽ അവരെ ചേർത്തു നിർത്തി വിദ്യാഭ്യാസത്തിൽ മാത്രമല്ല സാമൂഹിക ഉത്തരവാദിത്തങ്ങളിലും പങ്കാളികളായി  ഉത്തമ മാതൃകകളായി വോളണ്ടിയേഴ്സ് മാറി.

Post a Comment

أحدث أقدم