തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ മിൽമുക്ക് ലക്ഷം വീട് മാതൃക അങ്കണവാടി നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി അങ്കണവാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് 15 ലക്ഷവും ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും വകയിരുത്തിയാണ് അങ്കണവാടി യാഥാർത്യമാക്കിയത്. ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയുടെ പ്രവൃത്തികൾ 5 ലക്ഷം രൂപ കൂടി വകയിരുത്തി ഗ്രാമ പഞ്ചായത്ത് പൂർത്തീകരിക്കും.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.പി ജമീല, സുരേന്ദ്രൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി
അദ്ധ്യക്ഷരായ ലിസി എബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, മുഹമ്മദലി കെ എം , ഷൗക്കത്തലി കെ.എം, ഷൈനി ബെന്നി, ജില്ല ശിശു വികസന വകുപ്പ് ഓഫീസർ സബീന ബീഗം, ബിബിൻ ജോസഫ് ,ചഷ്മ ചന്ദ്രൻ ,ബാബു കെ പൈക്കാട്ടിൽ, ജോളി ജോസഫ് , പ്രീതി രാജീവ്,സൽമത്ത് കുളത്താറ്റിൽ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق