ഓമശ്ശേരി: പഞ്ചായത്തിൽ നിലവിലുള്ള ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ(പി.ബി.ആർ) പരിഷ്കരിച്ച്‌ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ ഓമശ്ശേരിയിൽ തുടക്കമായി.അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പഞ്ചായത്ത്‌തല പി.ബി.ആർ.അപ്ഡേഷൻ കാമ്പയിൻ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്‌ ജില്ലാ കോ-ഓർഡിനേറ്റർ ഡോ:കെ.പി.മഞ്ജു മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സണൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,കെ.ആനന്ദകൃഷ്ണൻ,എം.ഷീല,പഞ്ചായത്ത്‌ ബി.എം.സി.അംഗങ്ങളായ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌ സി.കെ.ഖദീജ മുഹമ്മദ്‌,പഞ്ചായത്ത്‌ മുൻ വൈസ്‌ പ്രസിഡണ്ട്‌ സുരേഷ്‌ പെരിവില്ലി,ആർ.എം.അനീസ്‌ നാഗാളികാവ്‌,പഞ്ചായത്ത്‌ ഹെഡ്‌ ക്ലാർക്ക്‌ കെ.കെ.ജയപ്രകാശ്‌ എന്നിവർ പ്രസംഗിച്ചു.

അപ്‌ഡേഷൻ ചുമതലയുള്ള വിദ്യാർത്ഥികളായ ദിൽഷ പർവിൻ,ഫാത്വിമ ജുമാന എന്നിവർ നേതൃത്വം നൽകി.പഞ്ചായത്തിലെ പത്തൊമ്പത്‌ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദഗ്ദരാണ്‌ പരിപാടിയിൽ പങ്കെടുത്തത്‌.ജൈവ വൈവിധ്യ സംരക്ഷണ പ്രതിജ്ഞയോടു കൂടി കാമ്പയിൻ സമാപിച്ചു.

പരിസ്ഥിതി പ്രവർത്തകർ,നാട്ടു വൈദ്യന്മാർ,മുതിർന്ന പൗരന്മാർ,വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ,കർഷകർ,സുവോളജി-ബോട്ടണി-എൺവയോൺമെന്റൽ സയൻസ്‌ എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള വിദ്യാർത്ഥികൾ എന്നിവരടങ്ങിയ വിവിധ വർഡുകളിൽ നിന്നുള്ള 38 പേരാണ്‌ പി.ബി.ആർ.അപ്ഡേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക.പഞ്ചായത്തിലെ ബി.എം.സിയുടെ മേൽ നോട്ടത്തിൽ വിദഗ്ദ പാനലിന്റെ സഹായത്തോടെ ജൈവ വൈവിധ്യ രജിസ്റ്റർ പരിഷ്കരണം ഉടനെ പൂർത്തിയാക്കാനാണ്‌ തീരുമാനം.നിലവിൽ 2013-14 സാമ്പത്തിക വർഷം ജനകീയമായി തയ്യാറാക്കിയ രജിസ്റ്ററാണ്‌ പഞ്ചായത്തിലുള്ളത്‌.അപ്ഡേഷനൊപ്പം രജിസ്റ്ററിന്റെ ഡിജിറ്റലൈസേഷനും ഭരണസമിതി ഉദ്ദേശിക്കുന്നുണ്ട്‌.ഈ സാമ്പത്തിക വർഷം അപ്‌ഡേഷൻ പ്രവർത്തനങ്ങൾക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ വകയിരുത്തിയിട്ടുമുണ്ട്‌.പഞ്ചായത്ത്‌ പ്രദേശത്തെ കാർഷിക വിളകൾ,ഔഷധച്ചെടികൾ,ജന്തു വൈവിധ്യങ്ങൾ,നാട്ടറിവുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്‌ നിലവിലെ ജൈവ വൈവിധ്യ രജിസ്റ്റർ.ഇക്കഴിഞ്ഞ പത്ത്‌ വർഷത്തിനുള്ളിൽ പുതുതായി കണ്ടെത്തിയ ജൈവ വൈവിധ്യങ്ങൾ കൂട്ടിച്ചേർക്കുകയാണ്‌ പരിഷ്കരണം കൊണ്ട്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌.

ഫോട്ടോ:ഓമശ്ശേരിയിൽ പി.ബി.ആർ.അപ്ഡേഷൻ കാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم