തിരുവനന്തപുരം;
രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ഇന്നലെയാണ് കേരളത്തിലെ സ്കൂളുകൾ തുറന്നത്. ഈ ശനിയാഴ്ച വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. 
അക്കാദമിക് കലണ്ടർ അനുസരിച്ച്  ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. 

അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക. 


ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക.

Post a Comment

أحدث أقدم