തിരുവനന്തപുരം : രാഷ്ട്രീയമായി ഏറെ വിവാദങ്ങളുയര്‍ത്തിയ ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയി. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മറ്റന്നാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 15, 16, തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ വിദേശ യാത്രയെച്ചൊല്ലിയും ലോക കേരളസഭയ്ക്കു വേണ്ടിയുള്ള പണപ്പിരിവിനെച്ചൊല്ലിയും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വിവാദങ്ങളൊന്നും കണക്കിലെടുക്കാതെയാണ് സമ്മേളനത്തിനായി മുഖ്യമന്ത്രിയും സംഘവും അമേരിക്കലിയേക്ക് പുറപ്പെട്ടത്. പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ പ്രേരിതം മാത്രമാണന്നും സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും യാത്രാ സംഘത്തിലുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
إرسال تعليق