കൂടത്തായി: ആദ്യമായി വിദ്യാലയമുറ്റത്തെത്തിയ കുരുന്നുകളുടെ കണ്ണുകളിലെ പകപ്പ് വർണ ബലൂണുകളും തോരണങ്ങളും, പുഞ്ചിരിച്ച് തങ്ങളെ വരവേറ്റ അധ്യാപകരേയും  കണ്ടതോടെ അലിഞ്ഞില്ലാതായി. പകരം 
കൗതുകവും ആഹ്ളാദവും കുസൃതിയും
അവരുടെ കണ്ണുകളിലും മുഖത്തും അലയടിച്ചു. കുട്ടികളെ സർവാത്മനാ സ്വാഗതം ചെയ്ത അധ്യാപകരും 
മാനേജ്മെന്റ് പ്രതിനിധികളും സ്കൂൾ ജീവനക്കാരുമാകട്ടെ 
പായസം വിതരണം ചെയ്തും ഇമ്പമേറിയ പാട്ടുകളാലപിച്ചും കുട്ടികളെ തങ്ങളുടേതാക്കി. 


 അതോടെ കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം
പ്രൗഡോജ്വലമായി. 
പ്രണയ മോഹൻ നയിച്ച 
സംഘത്തിന്റെ പ്രാർത്ഥനയോടെയാണ് ഔദ്യോഗിക പരിപാടി ആരംഭിച്ചത്. 


പി.ടി.എ പ്രസിഡൻറ് കെ.എസ് മനോജ് കുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ പുളിക്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ആ സമയം വേദിയിൽ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനമായ, കവി മുരുകൻ കാട്ടാക്കട രചിച്ച്, ഗായിക മഞ്‌ജരി പാടിയ "മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം..." എന്ന മനോഹര ഗാനമുയർന്നു.സ്കൂൾ പ്രധാനാധ്യാപിക ഷൈനി തോമസ് സ്വാഗതമോതിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം കെ കരുണാകരൻ മാസ്റ്റർ, ഒന്നാം വാർഡ് അംഗം ഷീജാ ബാബു, കോടഞ്ചേരി പോലീസ് എസ്.എച്ച്.ഒ പ്രവീൺ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസ്, സ്കൂൾ പ്രിൻസിപ്പൽ ഫാദർ സിബി പൊൻപാറ എന്നിവർ വിദ്യാർഥികൾക്ക് സന്ദേശം നൽകി.  

നവാഗത വിദ്യാർഥികൾക്ക് സ്കൂൾ പി.ടി.എ നിൽക്കുന്ന 
ഉപഹാരം പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ നാസർ പുളിക്കൽ വിതരണം ചെയ്തു.  ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തക വിതരണോദ്ഘാടനം ഫാദർ അഗസ്റ്റ്യൻ കണി വേലിൽ നിർവ്വഹിച്ചു.
സംഗീത അധ്യാപിക ശ്രീനിഷയും സ്റ്റാർ സിംഗർ മത്സരാർത്ഥി കുമാരി വേദലക്ഷ്മിയും 
ഗാനങ്ങൾ ആലപിച്ചു. 
അതോടെ, കുട്ടികളുടെ ആഹ്ലാദാരവങ്ങൾക്ക് വേദിയായ കൂടത്തായി സ്കൂളിലെ പ്രവേശനോത്സവത്തിന് തിരശ്ശീല വീണു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സുധേഷ്. വി കൃതജ്ഞത പ്രകാശിപ്പിച്ചു.

Post a Comment

أحدث أقدم