നൂറാംതോട് :
തിരുവമ്പാടി മണ്ഡലം എസ് ടി യു സംഘടിപ്പിച്ച മണ്ഡലത്തിലെ കാരണവന്മാരായ എസ് ടി യു പ്രവർത്തകരായ കൂനയങ്ങൾ മുഹമ്മദ്, പി പി ആലി മുസ്ലിയാർ, എ എം അലിയാർ, തോട്ടുങ്ങൽ മുഹമ്മദ്, കണ്ണത്ത് മുഹമ്മദ് എന്നിവരെ ആദരിക്കുകയും
എസ് ടി യു കുടുംബത്തിൽപ്പെട്ട
എ പ്ലസ് കരസ്ഥമാക്കിയ ഫാത്തിമ നിദക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടന നിർവഹിച്ചു.
എസ് ടി യു മണ്ഡലം പ്രസിഡണ്ട് പി കെ മജീദ് അധ്യക്ഷതവഹിച്ചു.
കർഷക തൊഴിലാളി ജില്ലാ സെക്രട്ടറി
പി സി മുഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാഫി വളഞ്ഞപ്പാറ, കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എം ബഷീർ, അബ്ദുല്ല കുറുങ്ങോട്, അർഷിത് നൂറാംതോട്,
റഹീം കണ്ണത്ത്, ഹംസ മടത്തിൽ, അബ്ബാസ് പടാലി, എന്നിവർ സംസാരിച്ചു.
പി വി അബ്ദു സ്വാഗതവും സി മുഹമ്മദ് നന്ദിയും പറഞ്ഞു.
Post a Comment