കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.
സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. NSS വോളണ്ടിയർ അയോണ ഷിനോജ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വേളങ്കോട് അങ്ങാടിയിലേയ്ക്ക് നടത്തിയ ലഹരി വിരുദ്ധ റാലി തികച്ചും ശ്രദ്ധേയമായി.
എൻഎസ്എസ് വോളണ്ടിയേഴ്സ് വേളംകോട് ഹൈസ്കൂൾ ജംഗ്ഷനിൽ ലഹരി വിരുദ്ധ ദിന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ ഫ്ലാഷ് മോബും മൂകാഭിനയവും അവതരണ മികവുകൊണ്ട് വ്യത്യസ്തമായ അനുഭവമായി മാറി.
എൻഎസ്എസ് വോളണ്ടിയർ ലീഡർ ഫേബ മത്തായി, ഗൗതം പി രാജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിതാ കെ, അധ്യാപകർ പ്രിൻസിപ്പൽ എന്നിവർ പ്രസ്തുത പ്രോഗ്രാമിന് നേതൃത്വം നൽകി.
إرسال تعليق