തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വായന വാരാചരണം തോമസ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ജിതിൻ പന്തലാടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സുനിൽ പോൾ, അധ്യാപകരായ ബീന റോസ് ഇ.ജെ, ധന്യ ആന്റണി, ജെസി.പി.ജെ എന്നിവർ സംസാരിച്ചു.


തുടർന്ന് എന്റെ പുസ്തകം, എന്റെ വായന, എന്റെ കുറിപ്പ് പദ്ധതിയ്ക്കായി സൗപർണിക ഗ്രന്ഥശാല ഇലഞ്ഞിക്കൽ സ്പോൺസർ പദ്ധതി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. തുക ഹെഡ് മാസ്റ്റർ ഏറ്റുവാങ്ങി.

 അധ്യാപകരായ മോളി വർഗീസ്, ബിന്ദു ബി ആർ വിദ്യാർത്ഥികളായ അനഘ,ആൻ മരിയ ജിന്റോ , അനുഗ്രഹ ബി.എസ്, മിറ ക്ലയർ മാരിയറ്റ്, മുഹമ്മദ് യാസീൻ , അൻഷിക ബൈജേഷ്, വിസ്മയ കെ.എസ്, റൗള ഷെരീഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.വായന ദിന പ്രതിജ്ഞ, കവിതാലാപനം, പി.എൻ പണിക്കർ അനുസ്മരണം, പുസ്തകപരിചയം, നൃത്തശില്പം, വിവിധ മത്സരങ്ങൾ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.

Post a Comment

أحدث أقدم