തിരുവമ്പാടി :മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ- വലിച്ചെറിയൽ മുക്ത ഗ്രാമമാക്കുന്നതിനുള്ള ശുചിത്വ ജനവലയം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ അങ്ങാടികൾ ശുചീകരിച്ചു.
തിരുവമ്പാടി അങ്ങാടിയിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസിഅബ്രഹാം രാമചന്ദ്രൻ കരിമ്പിൽ ,റംല ചോലക്കൽ ,വാർഡ് മെമ്പർ കെ എം ഷൗക്കത്തലി, സെക്രട്ടറി ബിബിൻ ജോസഫ്,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി , മുഹമ്മദ് മുസ്തഫഖാൻ അയന, മുഹമ്മദ് വട്ടപ്പറമ്പൻ , നിഷാദ് ഭാസ്ക്കരൻ ,പി ടി ഹാരിസ്, ഡോ. സന്തോഷ്, ഡോ. ബെറ്റ്സി ,അബ്ബാസ് സി കെ , അജീഷ് മുണ്ടേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ, റോട്ടറി ക്ലബ് , ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി ,കോസ്മോസ് തിരുവമ്പാടി തുടങ്ങിയ സംഘടനകൾ ശുചിത്വ ജന വലയത്തിന്റെ ഭാഗമായി തിരുവമ്പാടി അങ്ങാടിയിലെ പൊതു ഇടങ്ങളിലൂടെ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
നാളെ രാവിലെ 10.30 ഗ്രാമ പഞ്ചായത്ത് ഹാളിൽ ഹരിതസഭ നടക്കും.



إرسال تعليق