വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധറാലി


ഓമശ്ശേരി:
ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ അധ്യാപിക ഷിബിലി മാത്യൂസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.


 വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകരായ റോസ്മി രാജു, ജിൽസ് തോമസ്, സി കെ ബിജില എന്നിവർ പ്രസംഗിച്ചു.
പി ടി എ വൈസ് പ്രസിഡന്റ് ഷാജി പുത്തൻപുരയ്ക്കൽ ലഹരിവിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വേനപ്പാറ അങ്ങാടിയിലേക്ക് സംഘടിപ്പിച്ച് റാലിക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , വ്യക്ത്വ വികസന ക്ലബുകളിലെ വിദ്യാർഥികളും അധ്യാപകരായ കെ ജെ ഷെല്ലി എം എ ഷബ്ന , വിനി ജോർജ് , ഡോൺ ജോസ് , എബി തോമസ് വിദ്യാർഥികളായ അബീറ മറിയം , പി കെ സ്വാതി കൃഷ്ണ എന്നിവരും നേതൃത്വം നൽകി.

Post a Comment

أحدث أقدم