കോടഞ്ചേരി:
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന രണ്ടു കാട്ടുപന്നികളെ ഗ്രാമപഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടർമാരുടെ നേതൃത്വത്തിൽ വെടിവെച്ച് ഇല്ലായ്മ ചെയ്തു.
കാട്ടുപന്നികളെ കണ്ടെത്തുവാൻ പ്രത്യേകം പരിശീലനം ലഭിച്ച രണ്ടു നായകളുടെ സഹായത്തോടെ പകൽ സമയത്ത് കുറ്റിക്കാടുകളിലും മലഞ്ചെരുവിൽ നടത്തിയ തിരച്ചിലാണ് രണ്ടു പന്നികളെ കണ്ടെത്തിയതും ഇല്ലായ്മ ചെയ്തതും.
കോടഞ്ചേരി,തിരുവമ്പാടി, കൂടരഞ്ഞി,കൊടിയത്തൂർ, മുക്കം പ്രദേശങ്ങളിലെ അംഗീകൃത ഷൂട്ടർമാരയ തങ്കച്ചൻ കുന്നുംപുറത്ത്, ജോസ് വട്ടോർകൂടിയിൽ, വിൽസൺ എടക്കര, ബാലൻ വി.വി, വില്യംസ് അമ്പാട്ട്, സെബാസ്റ്റ്യൻ എം എസ്, അഗസ്റ്റിൻ ജോൺ, ബാബു ജോൺ, ചന്ദ്രമോഹൻ, സെബാസ്റ്റ്യൻ എ.എ, ജേക്കബ് മാത്യു , വയനാട്ടിൽ നിന്നും,വന്ന വനിതാ ഷൂട്ടർ ബബിത ബെന്നി അടക്കം 12 അംഗ സംഘത്തിന്റെ ഏകോപന ചുമതല ജോർജ് തോട്ടുമുക്കം ഉൾപ്പെടെയുള്ള സംഘമാണ് തിരച്ചിൽ സംബന്ധിച്ചത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൃഷിക്കാരുടെ സംരക്ഷണത്തിന് വേണ്ടി നടത്തപ്പെട്ട ഈ ഡ്രൈവിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത് , വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

إرسال تعليق