കോടഞ്ചേരി
വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  'മാമ്പഴക്കാലം' എന്ന പേരിൽ പ്രോഗ്രാം സംഘടിപ്പിച്ചു.

എൻ എസ് എസ് വോളന്റീയേർസ് തങ്ങളുടെ വീടുകളിൽ നിന്നും വിവിധയിനം മധുരമുള്ള മാമ്പഴങ്ങളും മാവിൻ തൈകളും സ്കൂളിൽ കൊണ്ടുവരികയും മാമ്പഴത്തിന്റെ മാധുര്യം പകർന്നും നുകർന്നും വീടുകളിലും വിദ്യാലയത്തിലും നിറയെ മാവിൻ തൈകൾ നട്ടും മാമ്പഴക്കാലം എന്ന പരിപാടി വേറിട്ടതാക്കി.

പി ടി എ പ്രസിഡന്റ്‌ ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി വോളന്റീയേർസ് കൊണ്ടുവന്ന മാമ്പഴം മുറിച്ചും സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നട്ടും മാമ്പഴക്കാലം എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

 ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ് പരിസ്ഥിതി ദിന സന്ദേശം നൽകി. മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികമായ സി. സുധർമ്മ എസ് ഐ സി, സ്റ്റാഫ് സെക്രട്ടറി റോഷൻ ചാക്കോ, വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീന ജിജി എന്നിവർ ആശംസകൾ അറിയിച്ചു. വളണ്ടിയർ ലീഡർ ഫേബ മത്തായി ആങ്കറിംഗ് നടത്തി.

പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ നന്ദി അർപ്പിച്ചു.

പിന്നീട് വൈവിധ്യമാർന്ന തേനൂറും മാമ്പഴങ്ങൾ മുറിച്ച് എല്ലാം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ആവോളം നൽകി. സയൻസ് വിദ്യാർത്ഥികൾ ചേർന്ന്  ഉച്ചയൂണിന് വേണ്ടി വെജിറ്റബിൾ സാലഡ് ഉണ്ടാക്കി നൽകിയതും വ്യത്യസ്ത അനുഭവമായി മാറി.

Post a Comment

أحدث أقدم