കൂടരഞ്ഞി:
കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട കൂടരഞ്ഞി കൂമ്പാറ റോഡിലെ വീട്ടിപ്പാറ പാലം നിർമ്മിക്കുന്നതിനുവേണ്ടി കൂടരഞ്ഞി കൂമ്പാറ റോഡ് 22/06/2023 മുതൽ റോഡ് പ്രവർത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.

 ഇതുവഴി  കൂടരഞ്ഞിയിൽ നിന്നും കൂമ്പാറ - കക്കാടംപൊയിൽ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും കൂടരഞ്ഞിയിൽ നിന്നും കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ -മരഞ്ചാട്ടി പുഷ്പഗിരി വഴി കൂമ്പാറക്കും കക്കാടംപൊയിലിലേക്കും പോകേണ്ടതാണ്.

കൂടാതെ കക്കാടംപൊയിൽ കൂമ്പാറയിൽ ഭാഗത്ത് നിന്നും കൂടരഞ്ഞി ഭാഗത്തേക് വരുന്ന എല്ലാ വാഹനങ്ങളും കൂമ്പാറ -പുഷ്പഗിരി-മരഞ്ചാട്ടി വഴി കൂടരഞ്ഞിയിലേക്കും വരേണ്ടതാണ് എന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Post a Comment

أحدث أقدم