തിരുവമ്പാടി :മലയോരമേഖലയിൽ സാംക്രമിക രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം തരംതിരിച്ച് സംസ്കരിക്കാതെ വലിച്ചെറിയുന്നവർക്കെതിരെ കർശന നിയമ നടപടിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്. രണ്ടുപേരിൽ നിന്നായി 20,000 രൂപ പിഴ ഈടാക്കി.
പുല്ലൂരാംപാറ പാറപ്പടി കടയുടെ പരിസരത്തും തോട്ടിലും മാലിന്യം വലിച്ചെറിഞ്ഞയാളിൽ നിന്നും 10000 രൂപയും വീടിനോട് ചേർന്ന പന്നി ഫാമിന്റെയും പരിസരത്തും ഹോട്ടൽ മാലിന്യം തള്ളിയ ആളിൽ നിന്ന് 10000 രൂപയും പിഴയിടാക്കിയത്.
മാലിന്യ വലിച്ചെറിയുകയും പൊതുസ്ഥലങ്ങളിൽ തള്ളുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ തുടരുന്നതിനാൽ മുഴുവൻ ജനങ്ങളും മാലിന്യം സംസ്ക്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും നിർദ്ദേശിച്ചു.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ അസിസ്റ്റൻറ് സെക്രട്ടറി രഞ്ജിനി ,റീന സി.എം (JS) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി , മുഹമ്മദ് മുസ്തഫ ഖാൻ, അയന എസ്സ്.എം എന്നിവർ നേതൃത്വം നൽകി.
إرسال تعليق