കൊച്ചി : കോട്ടയം തിരുവാര്‍പ്പില്‍ ശമ്പളപ്രശ്‌നത്തില്‍ ബസുടമയെ സിഐടിയു നേതാവ് മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 
ബസുടമയ്ക്ക് സംരക്ഷണം നല്‍കണമെന്ന് വ്യക്തമായി നിര്‍ദേശിച്ചിട്ടും സിഐടിയു നേതാവില്‍ നിന്ന് ബസുടമയ്ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്‌ ഹൈക്കോടതി യുടെ മുഖത്തേറ്റ അടിയാണെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് നിരീക്ഷിച്ചു. 'ഒന്ന് തല്ലിക്കോ ബാക്കി ഞങ്ങള്‍ നോക്കാം' എന്ന സമീപനത്തില്‍ പോലീസ് നോക്കിനിന്നു വെന്നും കോടതി വിമര്‍ശിച്ചു.

സിഐടിയു കൊടിക്കുത്തിയ സ്വകാര്യ ബസ് പോലീസ് സംരക്ഷണത്തില്‍ ഓടിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിര്‍ദേശ പ്രകാരം കൊടി നീക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐടിയു ജില്ലാ കമ്മിറ്റി അംഗം ബസുടമയെ മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയാണ് ഇന്ന് രൂക്ഷവിമര്‍ശനം നടത്തിയത്. കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായിരുന്നു.

പോലീസ് സംരക്ഷണത്തിലാണ് ബസുടമ മര്‍ദിക്കപ്പെട്ടത്. സംരക്ഷണം നല്‍കണമെന്ന് കോടതി വ്യക്തമായി ഉത്തരവിട്ടിരുന്നു. എന്നിട്ടും ബസുടമ അക്രമിക്കപ്പെട്ടു. ഹൈക്കോടതിയുടെ മുഖത്താണ് ആ അടിയേറ്റത്', ഹൈക്കോടതി വ്യക്തമാക്കി.

മര്‍ദനത്തില്‍ അന്വേഷണം നടത്തിയോ എന്ന് കോട്ടയം എസ്പിയോട് ചോദിച്ച ഹൈക്കോടതി, ഇതുസംബന്ധിച്ച് എടുത്ത നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. 

പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമുണ്ടായെന്ന് നിരീക്ഷിച്ച കോടതി, ബസുടമയെ തല്ലാന്‍ പോലീസ് നാടകം കളിച്ചോയെന്ന സംശയവും ഉന്നയിച്ചു.

അക്രമംനടക്കുമെന്ന് പ്രതീക്ഷിച്ചിരു ന്നില്ലെന്നാണ് കോട്ടയം എസ്പി മറുപടി നല്‍കിയത്. അക്രമത്തില്‍ ഡിവൈ എസ്പിയും സിഐയുമാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. ഇരുവരോടും ഈ മാസം 16-ന് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم