ഓമശ്ശേരി:
പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ 'നാളേക്കൊരു കൂട്ടം പറച്ചിൽ' കാമ്പയിന്റെ ഭാഗമായി അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി ഓപൺ ടോക് സംഘടിപ്പിച്ചു.താജുദ്ദീൻ മദ്‌റസയിൽ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി പി.വി.സ്വാദിഖ് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി,നെച്ചൂളി മുഹമ്മദ് ഹാജി,എ.കെ.അബൂബക്കർ ഹാജി,നിസാം ഓമശ്ശേരി,കുറ്റിക്കര അബ്ദുല്ല,വി.സി.അബൂബക്കർ,കെ.ടി.എ.ഖാദർ,കെ.ടി.ഇബ്രാഹീം ഹാജി,പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.പി.നൗഫൽ,പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട് യു.കെ.ശാഹിദ് എന്നിവർ പ്രസംഗിച്ചു.
ജന:സെക്രട്ടറി പി.അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഡോ:കെ.സൈനുദ്ദീൻ നന്ദിയും പറഞ്ഞു.ദില്ലിയിൽ സ്ഥാപിക്കുന്ന മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട് ശേഖരണം വാർഡിൽ ഊർജ്ജിതപ്പെടുത്താൻ തീരുമാനിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'നാളേക്കൊരു കൂട്ടം പറച്ചിൽ'ഓപൺ ടോക് മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈൻ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق