തിരുവമ്പാടി:
രാജ്യത്ത് വർഗ്ഗീയ - വംശീയ ശിഥിലീകരണo ഉണ്ടാക്കി ഇന്ത്യയുടെ മതനിരപേക്ഷതയും, ജനാധിപത്യവും, ബഹുസ്വരതയും
തകർക്കാനുള്ള ആർ എസ് എസിന്റേയും ബി.ജെ.പിയുടേയും ഹിഡൻ അജണ്ടകൾ ഇവിടെ നടപ്പിലാക്കുവാൻ അനുവദിക്കരുതെന്നും,
കേന്ദ്ര സർക്കാരിന്റേയും മണിപ്പൂര് സർക്കാരിന്റേയും സഹായത്തോടെ മണിപ്പൂരിൽ അരങ്ങേറിയ വംശീയ കലാപം കാരണം ലോകത്തിന് മുന്നിൽ ഇന്ത്യ അപമാനിക്കപ്പെട്ടിരിക്കുകയാണെന്നും കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതും സ്ത്രീത്വത്തെ പിച്ചിചീന്തി കൊലപാതകങ്ങളും തീവെപ്പുകളും മണിപ്പൂരിൽ നടക്കുമ്പോൾ രാജ്യസുരക്ഷയുടെ ഭാഗമായി കണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾസ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു.
സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്ത് പറമ്പിൽ , ഫൈസൽ ചാലിൽ , റോബിൻസ് തോമസ്, ജോസുകുട്ടി തോണിപ്പാറ, ദിനീഷ് കൊച്ചുപറമ്പിൽ , ശ്രീധരൻ പുതിയോട്ടിൽ, സാബു തോട്ടത്തിൽ, ജോസ് നീണ്ടിക്കുന്നേൽ, കെ.വി ശിവദാസൻ , എ.ആർ ശ്യാം പ്രസാദ് എന്നിവർ പ്രസംഗിച്ചു.
إرسال تعليق