താമരശ്ശേരി:
രണ്ട് ദിവസങ്ങളിലായി പള്ളിപ്പുറം എ എംഎൽപി സ്കൂളിൽ വെച്ച് നടന്ന എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. കട്ടിപ്പാറ സെക്ടർ ഒന്നാം സ്ഥാനവും,കോളിക്കൽ, പുതുപ്പാടി, സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കട്ടിപ്പാറ സെക്ടറിലെ മുഹമ്മദ് ഒ കെ കലാപ്രതിഭയായും,മലപുറം സെക്ടറിലെ മുഹമ്മദ് അസ്മിൻ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ഞായർ വൈകിട്ട് നടന്ന സമാപന സമ്മേളനം ബിസി ലുഖ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുനീർ സഅദി പൂലോട് ഉദ്ഘാടനം നിർവ്വഹിച്ചു. സി കെ റാഷിദ് ബുഖാരി അനുമോദന പ്രഭാഷണം നടത്തി , സാബിത്ത് അബ്ദുല്ല സഖാഫി,അസീസ് സഖാഫി കല്ലുള്ളതോട്, റഷീദ് മാസ്റ്റർ ഒടുങ്ങാക്കാട്, ഉമ്മർ ഹാജി,തുടങ്ങിയവർ സംസരിച്ചു.
ഫോട്ടോ:എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് ജേതാകൾ കട്ടിപ്പാറ സെക്ടർ ട്രോഫി ഏറ്റുവാങ്ങുന്നു
إرسال تعليق