തിരുവമ്പാടി: ഭിന്നശേഷിക്കാരനായ സഹപാഠിക്ക് സുരക്ഷിതമായ ഭവനമൊരുക്കാൻ തുക സ്വരൂപിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യത്തിന്റ നല്ലപാഠം രചിച്ചു.
തിരുവമ്പാടി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്ന ഭവനനിർമാണത്തിന് സ്കൂൾ മാനേജ്മെന്റും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ധനസഹായം നൽകിയത്.
പി.റ്റി.എ പ്രതിനിധികളും അധ്യാപകരും നിർമാണം നടക്കുന്ന വീട് സന്ദർശിക്കുകയും തുക കൈമാറുകയും ചെയ്തു. ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്,
പി.ടി.എ പ്രസിഡന്റ് സിജോ മാളോല, വൈസ് പ്രസിഡന്റ് മനോജ് പെരിയപ്പുറം, അജി ജോസഫ്, നീനു മരിയ ജോസ്, പി.ടി എ അംഗങ്ങളായ സോണി മണ്ഡപത്തിൽ , ജിന്റോ തോമസ്, ബിന്ദു തോമസ് , വിനീത, സിസ്റ്റർ സിൽവി എന്നിവർ നേതൃത്വം നൽകി.
Post a Comment