തിരുവമ്പാടി:
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം നടത്തി.
'ഒരു ജീവിതം ഒരു കരൾ' എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് കെ.ബി എന്നിവർ ക്ലാസ്സെടുത്തു.
എൻഎസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ സന്തോഷ്, വളണ്ടിയർമാരായ ആൽബർട്ട് ബിനിഷ്, സിൻ്റ തെരേസ, സൂരജ്, ഫാത്തിമ നിലൂഫർ, ,ലക്ഷ്മി പ്രിയ കെ. എന്നിവർ സംസാരിച്ചു.
'ഒരു ജീവിതം ഒരു കരൾ' എന്ന വിഷയത്തിൽ സംവാദവും ഉപന്യാസരചനാ മത്സരവും നടത്തി.
إرسال تعليق